പ്രളയത്തില്‍ മുങ്ങി, ഒരുഭാഗം തകര്‍ന്നുവീണു; പ്രതിസന്ധികള്‍നേരിട്ട കൂളിമാട് പാലത്തിന്റെ ഉദ്ഘാടനം നാളെ


2 min read
Read later
Print
Share

നിര്‍മാണത്തിന്റെ ആദ്യ ഘട്ടം മുതല്‍ പ്രതിസന്ധികള്‍ നേരിട്ട പാലമാണ് കാത്തിരിപ്പിനൊടുവില്‍ യാഥാര്‍ഥ്യമാവുന്നത്.

കൂളിമാട് പാലം | Photo - special arrangement

കോഴിക്കോട്: കോഴിക്കോട് -മലപ്പുറം ജില്ലകളെ ബന്ധിപ്പിച്ച് ചാലിയാറിന് കുറുകെ നിര്‍മ്മിച്ച കൂളിമാട് പാലം ബുധനാഴ്ച നാടിന് സമര്‍പ്പിക്കും. കിഫ്ബിയില്‍നിന്ന് 21.5 കോടി രൂപ ചെലവിട്ടാണ് പാലം നിര്‍മിച്ചത്. കോഴിക്കോട് ചാത്തമംഗലം പഞ്ചായത്തിലെ കൂളിമാടിനെയും മലപ്പുറം വാഴക്കാട് പഞ്ചായത്തിലെ മപ്രത്തെയും ബന്ധിപ്പിക്കുന്നതാണ് പാലം.

പാലം തുറന്നുകൊടുക്കുന്നതോടെ കുന്ദമംഗലം, കൊണ്ടോട്ടി നിയോജക മണ്ഡലങ്ങളുടെ ഗതാഗത സൗകര്യങ്ങള്‍ കൂടുതല്‍ മികച്ചതാവും. വയനാട്, കോഴിക്കോട്, മുക്കം ഭാഗങ്ങളില്‍നിന്ന് മലപ്പുറത്തേക്കും കരിപ്പൂര്‍ വിമാനത്താവളത്തിലേക്കും യാത്ര കൂടുതല്‍ എളുപ്പമാവും. അഞ്ച് റോഡുകളുടെ സംഗമകേന്ദ്രമാണ് കൂളിമാട് പാലം കൂടാതെ ഇരുവഴിഞ്ഞി, ചാലിയാര്‍ പുഴകള്‍ക്ക് കുറുകെ സ്ഥാപിച്ച രണ്ടു പാലങ്ങളുടെ അപ്രോച് റോഡ് സംഗമിക്കുന്ന സ്ഥലവും കൂടിയാണ്.

നിര്‍മാണത്തിന്റെ ആദ്യ ഘട്ടം മുതല്‍ പ്രതിസന്ധികള്‍ നേരിട്ട പാലമാണ് കാത്തിരിപ്പിനൊടുവില്‍ യാഥാര്‍ഥ്യമാവുന്നത്. ഒന്നാം പിണറായി സര്‍ക്കാരിന്റെ 2016-17 ബജറ്റിലാണ് പാലം നിര്‍മാണം പ്രഖ്യാപിച്ചത്. 2019-ല്‍ മന്ത്രി ടി.പി. രാമകൃഷ്ണന്‍ നിര്‍മാണോദ്ഘാടനവും നടത്തി, പക്ഷെ ആ വര്‍ഷത്തെ പ്രളയത്തില്‍ ചാലിയാറില്‍ ജലനിരപ്പ് ഉയരുകയും സ്ഥലം മുങ്ങിപ്പോകുകയും ചെയ്തു. പിന്നീട് രൂപകല്‍പനയില്‍ മാറ്റം വരുത്തിയാണ് പാലം പണി തുടങ്ങിയത്. 2022 മേയില്‍ നിര്‍മാണത്തിനിടെ പാലത്തിന്റെ ഒരു ഭാഗം തകര്‍ന്ന് വീണതും വിവാദമായി. ഹൈഡ്രോളിക് ജാക്കിയുടെ തകരാറ് മൂലം രണ്ട് ബീമുകളാണ് പുഴയില്‍ വീണത്. ഒരെണ്ണം തൂണില്‍ തൂങ്ങി നിന്നു. അഴിമതി ആരോപണങ്ങളെ തുടര്‍ന്ന് പാലത്തിന്റെ പണി നിര്‍ത്തിവെക്കുകയും രണ്ട് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കുകയും ചെയ്തു. പിന്നീട് വിശദ പരിശോധന നടത്തിയാണ് പ്രവൃത്തി പൂര്‍ത്തിയാക്കിയത്.

കിഫ്ബി പദ്ധതികളില്‍ ഉള്‍പ്പെടുത്തി 21.5 കോടി രൂപ ചെലവിലാണ് പാലത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. പാലത്തിന് 35 മീറ്റര്‍ നീളത്തിലുള്ള 7 സ്പാനുകളും 12 മീറ്റര്‍ നീളത്തിലുള്ള 5 സ്പാനുകളുമാണുള്ളത്. 309 മീറ്റര്‍ നീളമുള്ള പാലത്തിന് ഇരുവശങ്ങളിലും 1.50 മീറ്റര്‍ വീതിയില്‍ നടപ്പാത ഉള്‍പ്പടെ 11 മീറ്റര്‍ വീതിയുമാണുള്ളത്. കോഴിക്കോട് ജില്ലയിലെ കൂളിമാട് ഭാഗത്ത് 135 മീറ്റര്‍ നീളത്തിലും മലപ്പുറം ജില്ലയിലെ മപ്രം ഭാഗത്ത് 30 മീറ്റര്‍ നീളത്തിലും സമീപ റോഡുകളുടെയും സര്‍വീസ് റോഡുകളുടെയും നിര്‍മ്മാണവും പ്രവൃത്തിയില്‍ ഉള്‍പ്പെടുത്തി പൂര്‍ത്തീകരിച്ചിട്ടുണ്ട്. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോഓപറേറ്റിവ് സൊസൈറ്റിയാണ് കരാര്‍ ഏറ്റെടുത്തത്. പൊതുമരാമത്ത് -ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസാണ് പാലം ഉദ്ഘാടനം ചെയ്യുക.

Content Highlights: Koolomadu bridge inauguration

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
kkd

1 min

സ്വാതന്ത്ര്യദിനം ആഘോഷിച്ച് ദേശവേദി

Aug 16, 2023


Johnson Master

1 min

ജോണ്‍സണ്‍ മാസ്റ്റര്‍ അനുസ്മരണവും ഗാനാലാപന മത്സരവും

Aug 11, 2023


Most Commented