കൊടുവള്ളി : ബ്ലോക്ക് പഞ്ചായത്ത് 80 ലക്ഷം രൂപ ചെലവഴിച്ച് തിരുവമ്പാടിയിൽ നിർമിച്ച സൂപ്പർ എം. ആർ.എഫ്.(മെറ്റീരിയൽ റിക്കവറി ഫൈസിലിറ്റി സെൻറർ) ഉദ്ഘാടനത്തിനൊരുങ്ങി.

ബ്ലോക്ക് പഞ്ചായത്തിലെ ഒൻപത് ഗ്രാമപ്പഞ്ചായത്തുകളിൽനിന്ന് സംഭരിക്കുന്ന ഉപയോഗശൂന്യമായ പ്ലാസ്റ്റിക്കുകൾ പുനരുപയോഗയോഗ്യമാക്കാൻ കഴിയുന്ന രീതിയിലാണ് സൂപ്പർ എം. ആർ.എഫ്. ഒരുക്കിയിരിക്കുന്നത്.

ബ്ലോക്ക് പഞ്ചായത്ത് സൂപ്പർ എം.ആർ.എസ്. ഓഗസ്റ്റ് ഒന്നിന് മന്ത്രി ടി.പി.രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. ബെയ്‌ലിങ് യൂണിറ്റ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് റംല ഒ.കെ.എം.കുഞ്ഞിയും, ബോട്ടിൽ പ്രസ്സിങ് യൂണിറ്റ് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് അഗസ്റ്റി പല്ലാട്ടും ഉദ്ഘാടനം ചെയ്യും.