കൊടുവള്ളി : കോവിഡ് പശ്ചാത്തലത്തിൽ കൊടുവള്ളിയിൽ വ്യാപാരസ്ഥാപനങ്ങൾ വെള്ളിയാഴ്ച മുതൽ രാവിലെ ഏഴുമുതൽ വൈകീട്ട് ആറുവരെ മാത്രമേ പ്രവർത്തിക്കൂ. കൊടുവള്ളി വ്യാപാരി വ്യവസായി ഏകോപനസമിതി പ്രതിനിധികൾ സർക്കിൾ ഇൻസ്പെക്ടർ പി. ചന്ദ്രമോഹനുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം. ഹോട്ടലുകളിൽ പാർസൽ സർവീസ് മാത്രമായി രാത്രി എട്ട് വരെ പ്രവർത്തിക്കും. സമയക്രമം പാലിക്കാത്ത സ്ഥാപനങ്ങൾക്കെതിരേ കർശന നടപടിയുണ്ടാവുമെന്ന് സി.ഐ. പി. ചന്ദ്രമോഹൻ അറിയിച്ചു .