കൊടുവള്ളി : മരത്തടികൾ കയറ്റിവന്ന പിക്കപ്പ് വാൻ വീട്ടുമുറ്റത്തേക്ക് മറിഞ്ഞു. ബുധനാഴ്ച രാവിലെ പത്തോടെയാണ് സംഭവം.
കിഴക്കോത്ത് അമ്പലമീത്തൽ ഭാഗത്തുനിന്ന് മരത്തടികൾ കയറ്റി ചെരിച്ചിപറമ്പ് ആവിലോറ റോഡിലേക്ക് വരുകയായിരുന്ന വാഹനം റോഡിന്റെ ഭിത്തി തകർന്ന് മേച്ചേരി ബാലചന്ദ്രന്റെ വീട്ടുമുറ്റത്തേക്ക് മറിയുകയായിരുന്നു. അപകടത്തിൽ ആർക്കും പരിക്കില്ല.