കൊടുവള്ളി : സിൻസിയർ കച്ചേരിമുക്കിന്റെ നേതൃത്വത്തിൽ കച്ചേരിമുക്ക് കാളംകുന്നത് വയലിൽ ഞാറുനട്ടു. ഞാറുനടീൽ കിഴക്കോത്ത് പഞ്ചായത്ത് പ്രസിഡന്റ് എൻ.സി. ഉസൈൻ ഉദ്ഘാടനം ചെയ്തു.
സിൻസിയർ പ്രസിഡന്റ് കെ.കെ. വിജയൻ, സെക്രട്ടറി കമറുൽ ഹകീം, പി. ജസീറ, ഉമ്മർ സാലിഹ്, കെ.കെ. പ്രമോദ്, കെ.പി. അസൈൻ, സി.കെ. റിയാസ്, കെ.കെ. രവി, കെ.കെ. ശൈലജ എന്നിവർ നേതൃത്വം നൽകി.
സിൻസിയർ കച്ചേരിമുക്കിന്റെ നേതൃത്വത്തിൽ പഞ്ചായത്തിന്റെ വിവിധ സ്ഥലങ്ങളിൽ മൂന്ന് ഏക്കറോളം സ്ഥലത്ത് ഇപ്പോൾ കിഴങ്ങുകൃഷിയും പച്ചക്കറി കൃഷിയും നടത്തുന്നുണ്ട്.