കൊടുവള്ളി : ഞായറാഴ്ച ലോക്‌ഡൗൺ ലംഘിച്ച 11 പേർക്കുനേരെ കൊടുവള്ളി പോലീസ് കേസെടുത്തു. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ പൂനൂർപ്പുഴയിൽ കത്തറമ്മൽ നെല്ലിക്കാംകണ്ടി കടവിൽ കുളിക്കുകയായിരുന്ന പത്തുപേർക്കുനേരെയും ആവശ്യമില്ലാതെ പുറത്തിറങ്ങി സഞ്ചരിച്ച ഒരാൾക്കുനേരെയുമാണ് കേസെടുത്തത്.
ദേശീയപാതയിൽ കൊടുവള്ളി ബസ് സ്റ്റാൻഡിനു സമീപം രാവിലെ മുതൽ കൊടുവള്ളി പോലീസ് വാഹനങ്ങൾ പരിശോധന നടത്തി. നഗരസഭാ പരിധിയിൽ പട്രോളിങ് ശക്തമാക്കിയ പോലീസ് വീടുകളിൽനിന്ന് അനാവശ്യമായി പുറത്തിറങ്ങിയവരെ താക്കീത് ചെയ്തു വിടുകയും ചെയ്തു.