കൊടുവള്ളി : കൊടുവള്ളി നഗരസഭയിൽ ഗ്രാമീണ ഗ്രന്ഥാലയങ്ങൾക്ക് നൽകിക്കൊണ്ടിരിക്കുന്ന പത്രങ്ങൾ രണ്ടു വർഷമായി ലഭിക്കുന്നില്ലെന്ന് പരാതി.
ജില്ലയിലെ ഗ്രാമപ്പഞ്ചായത്തുകളും നഗരസഭകളും ഗ്രാമീണ ലൈബ്രറികൾക്ക് വർഷങ്ങളായി പത്രങ്ങൾ അനുവദിക്കുന്നുണ്ട്.
എന്നാൽ, കൊടുവള്ളി നഗരസഭയിൽ മാത്രമാണ് സാധാരണക്കാരന്റെ അറിവുകൾ നിഷേധിക്കുന്ന ഈ സമീപനമുള്ളത്. കരുവൻപൊയിൽ ഗ്രാമദീപം ഗ്രന്ഥാലയത്തിന് അനുവദിച്ചിരുന്ന പത്രങ്ങൾ നിർത്തിയതിൽ ഗ്രാമദീപം ഗ്രന്ഥാലയം കമ്മിറ്റി പ്രതിഷേധിക്കുകയും പത്രങ്ങൾ ഉടൻ പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഇതു സംബന്ധിച്ച് പ്രസിഡൻറ് പി. അബ്ദുൾഖാദറിന്റെ നേതൃത്വത്തിൽ നഗരസഭാ അധികൃതർക്ക് നിവേദനം നൽകുകയും ചെയ്തു.