കൊടുവള്ളി : കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തിൽ രാഷ്ട്രീയവിദ്വേഷം മാറ്റിവെച്ച് പ്രതിപക്ഷനേതാക്കളും മറ്റ് രാഷ്ട്രീയപ്പാർട്ടികളും രാഷ്ട്രീയവിദ്വേഷം മാറ്റിവെച്ച് പ്രതിരോധപ്രവർത്തനത്തിന് പ്രാധാന്യം നൽകണമെന്ന് ഐ.എൻ.എൽ. കൊടുവള്ളി നിയോജകമണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.
തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് സർക്കാരിനെതിരേയുള്ള രാഷ്ട്രീയസമരങ്ങൾ പൊതുജനം തിരിച്ചറിഞ്ഞിരിക്കുകയാണന്നും യോഗം അഭിപ്രായപ്പെട്ടു. സംസ്ഥാനസെക്രട്ടറി ഒ.പി.ഐ. കോയ ഉദ്ഘാടനംചെയ്തു. മണ്ഡലം പ്രസിഡന്റ് സി.പി. അബ്ദുള്ളക്കോയ തങ്ങൾ അധ്യക്ഷനായി.