കൊടുവള്ളി : കെ.എം.ഒ. ആർട്സ് ആൻഡ് സയൻസ് കോളേജ് കോവിഡ് ഫസ്റ്റ് ലൈൻ ചികിത്സാകേന്ദ്രമാക്കാനുള്ള നീക്കത്തിൽനിന്ന് സർക്കാർ പിന്തിരിയണമെന്ന് ഈസ്റ്റ് സോൺ ക്ലബ്ബ് പെരിയാംതോട് ആവശ്യപ്പെട്ടു.
കൊടുവള്ളി ടൗണിന്റെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന കോളേജ് കോവിഡ് ചികിത്സാ കേന്ദമാക്കുന്നതോടുകൂടി കൊടുവള്ളി അങ്ങാടിയിലെ കച്ചവടക്കാർക്കും ജനങ്ങൾക്കും വളരെയേറെ പ്രയാസമുണ്ടാകും. കോളേജിന് ചുറ്റുപാടുമായി നിരവധി വീടുകളിൽ താമസിക്കുന്ന പ്രായമുള്ളവരും കുട്ടികളുമടക്കമുള്ളവരും വീട് മാറി താമസിക്കേണ്ടതായി വരും. കൊടുവള്ളി നഗരസഭ ജനങ്ങളുടെ പ്രയാസം മനസിലാക്കി ആവശ്യമായ നടപടി എടുക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
ക്ലബ്ബ് ഭാരവാഹികളായ ഇ.സി. ബഷീർ, കെ.കെ. കാദർ, ടി.കെ. അത്തിയത്ത്, റസാഖ്, മുസ്തഫ കുന്നുമ്മൽ എന്നിവർ സംസാരിച്ചു.