കൊടുവള്ളി : സി.എച്ച്. അക്കാദമിയുടെ നേതൃത്വത്തിൽ സി.എച്ച്. അനുസ്മരണവും എസ്.എസ്.എൽ.സി. കഴിഞ്ഞ വിദ്യാർഥികൾക്ക് കരിയർ ഗൈഡൻസ് ക്ലാസും നടത്തി. ഹയർ സെക്കൻഡറി കരിയർ സെൽ മുൻ ജില്ല കോ-ഓർഡിനേറ്റർ നിസാർ ചേലേരി ഉദ്ഘാടനം ചെയ്തു. മണ്ഡലത്തിൽനിന്ന് വിജയിച്ച വിദ്യാർഥികൾക്ക് പ്രവേശനത്തിന്റെ ഓരോ ഘട്ടത്തിലും ഗൈഡൻസ്, സ്കോളർഷിപ്പ് സഹായം, തിരഞ്ഞെടുക്കപ്പെടുന്ന 50 വിദ്യാർഥികൾക്ക് ടാലന്റ് ഫോക്കസ് പദ്ധതി, പരാജയപ്പെട്ട വിദ്യാർഥികൾക്കായി ‘കൂടെയുണ്ട് കൂട്ടിന്’ മാനസികാരോഗ്യ പ്രോഗ്രാം, സാമ്പത്തികസഹായ പദ്ധതിയായ കൈത്താങ്ങ് തുടങ്ങിയവ നടപ്പാക്കുന്നുണ്ട്.
പ്രസിഡന്റ് പി. അനീസ് അധ്യക്ഷനായി. നൗഫൽ പുല്ലാളൂർ, പി.സി. റാഷിദ് എന്നിവർ സംസാരിച്ചു. സ്റ്റേറ്റ് കരിയർ കൗൺസലറായ പി.സി. മുഹമ്മദ് സിറാജ്, എം.ടി. ഫരിദ എന്നിവർ ക്ലാസെടുത്തു.