കൊടുവള്ളി : യു.എസ്.എസ്, എൽ.എസ്.എസ്. പരീക്ഷകളിൽ മികച്ച വിജയം കൈവരിച്ച് മുട്ടാഞ്ചേരി ഹസനിയ എ.യു.പി. സ്കൂൾ കൊടുവള്ളി ഉപജില്ലയിൽ ഏറെ മുന്നിലെത്തി.
18 വിദ്യാർഥികൾ എൽ.എസ്.എസ്. സ്കോളർഷിപ്പിനും 13 പേര് യു.എസ്.എസിനും അർഹത നേടി.
കഴിഞ്ഞ വർഷവും ഹസനിയയിൽ ഇതേ പരീക്ഷകളിൽ വിദ്യാർഥികൾ മികച്ച വിജയം നേടിയിരുന്നു.
വിജയികളെയും അധ്യാപകരെയും മാനേജിങ് കമ്മിറ്റിക്ക് വേണ്ടി ജനറൽ സെക്രട്ടറി യു.ഷറഫുദ്ദീനും പി.ടി.എ.യ്ക്കു വേണ്ടി പ്രസിഡന്റ് എ.പി. യൂസുഫലിയും അഭിനന്ദിച്ചു.