കൊടുവള്ളി : നിർധനവിദ്യാർഥികൾക്ക് ഓൺലൈൻ പഠന സൗകര്യമൊരുക്കാൻ ബിരിയാണി ചലഞ്ചുമായി എസ്.എഫ്. ഐ. പന്നൂർ യൂണിറ്റ് കമ്മിറ്റി.
നേരത്തെ ഓർഡർ നൽകിയവർക്ക് 100 രൂപ നിരക്കിൽ കോഴി ബിരിയാണി വീടുകളിൽ എത്തിച്ചുനൽകിയാണ് പണം സമാഹരിച്ചത്. പന്നൂരിലും പരിസര പ്രദേശങ്ങളിലുമായി 250 ബിരിയാണി പാക്കറ്റാണ് ആദ്യഘട്ടത്തിൽ വിതരണംചെയ്തത്. ഇതിൽനിന്നുള്ള ലാഭം ഉപയോഗിച്ച് അർഹരായവർക്ക് ടി.വി., സ്മാർട്ട് ഫോൺ തുടങ്ങിയ സൗകര്യങ്ങൾ ഒരുക്കും.
വാർഡംഗം കെ.കെ. ജാഫർ അഷ്റഫ് ബിരിയാണി വിതരണം ഉദ്ഘാടനംചെയ്തു.
എസ്.എഫ്.ഐ. ലോക്കൽ കമ്മിറ്റി പ്രസിഡന്റ് ഹിഷാം മുഹമ്മദ്, യൂണിറ്റ് പ്രസിഡന്റ് ഷാദിൽ കരീം, പി.പി. അമീൻ, ഒ.പി. ഫാരിസ്, പി. അജ്മൽ, ഒ.പി. ഫായിസ്, ടി.കെ. സവാദ്, ഒ.പി. അമീൻ, യു.പി. ഹാനി, ഇ.കെ. ആദിൽ എന്നിവർ നേതൃത്വം നൽകി.