കൊടുവള്ളി : ലോകജനസംഖ്യാ ദിനത്തോടനുബന്ധിച്ച് ആവിലോറ എം.എം.എ.യു.പി. സ്കൂൾ സാമൂഹ്യശാസ്ത്രം ക്ലബ്ബിന്റെ നേതൃത്വത്തിൽ ‘കൊറോണാനന്തരലോകം ജനതയുടെ അതിജീവനം’ എന്ന വിഷയത്തെ ആസ്പദമാക്കി വെബിനാർ സംഘടിപ്പിച്ചു. രക്ഷിതാക്കൾക്കും വിദ്യാർഥികൾക്കുമായാണ് പരിപാടി സംഘടിപ്പിച്ചത്.
വെബിനാർ zകിഴക്കോത്ത് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എൻ.സി. ഉസ്സയിൽ ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകൻ കെ.പി. അബ്ദുറഹിമാൻ അധ്യക്ഷനായി.
എളേറ്റിൽ എം.ജെ.എച്ച്.എസ്.എസ്. അധ്യാപകൻ കെ.കെ. ഷാഹിദ് വിഷയാവതരണം നടത്തി. പി.വി. അഹമ്മദ് കബീർ മോഡറേറ്ററായി. പി.ടി.എ. പ്രസിഡന്റ് കെ.കെ. അബ്ദുൽഗഫൂർ, കെ. കാതർ, എം.കെ. ഡെയ്സി, കെ.ടി. അബ്ദുറഹിമാൻ, വി. അബ്ദുൽസലാം എന്നിവർ സംസാരിച്ചു.