കൊടുവള്ളി : പടനിലം ഗായത്രി ബാലഗോകുലം ഗുരുപൂജ ഉത്സവം സംഘടിപ്പിച്ചു. കോവിഡ് പോരാളികളായ ആനപ്പാറ ആശുപത്രി ആശാ വർക്കർ എ. ഷൈലജ, നഴ്സ് കെ. അഖിഷ എന്നിവരെ ചടങ്ങിൽ ആദരിച്ചു. ബാലഗോകുലം കുന്ദമംഗലം താലൂക്ക് കാര്യദർശി എം.എ. ഷൈജു, സഹകാര്യദർശി എൻ.കെ. അനൂബ്, പി. അഗിന എന്നിവർ സംസാരിച്ചു.