കൊടുവള്ളി : ക്വാറന്റീനിൽ കഴിയുന്ന പ്രവാസികൾക്ക് കളരാന്തിരി ബൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്നേഹവിരുന്ന് നൽകി.
കോൺഗ്രസ് പ്രവർത്തകർ പ്രവാസികളുടെ വീടുകളിൽ ഉച്ചഭക്ഷണം എത്തിച്ചുനൽകുകയാണ് ചെയ്തത്. ബൂത്ത് കോൺഗ്രസ് പ്രസിഡന്റ് വി.സി. ഉണ്ണികൃഷ്ണൻ നായർ, ടി.കെ. സുലൈമാൻ, റശീദ് പുനത്തിൽ, പി.കെ. സിദ്ദീഖ്, കെ.കെ. ശംസു, നിസാർ പുനത്തിൽ, വദൂത് കൽപ്പള്ളി, എം.വി. മുഹമ്മദലി എന്നിവർ നേതൃത്വം നൽകി.