കൊടുവള്ളി : ഓൺലൈനായി പഠനസൗകര്യമില്ലാത്ത വിദ്യാർഥികൾക്കായി ടി.വി.കൾ കണ്ടെത്തുന്നതിനായി ജവഹർ യൂത്ത് ഫൗണ്ടേഷൻ രൂപംനൽകിയ സ്നേഹസ്പർശം പദ്ധതിക്ക് തുടക്കം. പദ്ധതിയുടെ കൊടുവള്ളി നഗരസഭാതല ഉദ്‌ഘാടനം കോൺഗ്രസ് ജില്ലാ ജനറൽസെക്രട്ടറി നിജേഷ് അരവിന്ദ് മാനിപുരത്ത് ഉദ്‌ഘാടനം ചെയ്തു.
വിദ്യാർഥികൾക്ക് നൽകുന്നതിനായി മാനിപുരം ബൂത്ത് പ്രസിഡന്റ് കെ. മോഹൻദാസ് ടി.വി. ഏറ്റുവാങ്ങി. ജവഹർ യൂത്ത് ഫൗണ്ടേഷൻ ചെയർമാൻ കെ. നവനീത് മോഹൻ അധ്യക്ഷനായി. ഫസൽ കാരാട്ട് മുഖ്യാതിഥിയായിരുന്നു. ഫൗണ്ടേഷൻ കൺവീനർ ഗഫൂർ പുത്തൻപുര, ഷരീഫ് മാനിപുരം, സി.പി. മധു, തൗസീഫ്, ഷമീർ പരപ്പാറ, ഫാറൂഖ് പുത്തലത്ത്, എം.വി. മുഹമ്മദാലി, ഉണ്ണിക്കൃഷ്ണൻ നായർ എന്നിവർ പങ്കെടുത്തു.