കൊടുവള്ളി : യു.എ.ഇ. കോൺസുലേറ്റിന്റെ ഡിപ്ലോമാറ്റിക് കാർഗോ ഉപയോഗിച്ച് 15 കോടിയോളം വിലവരുന്ന സ്വർണം കടത്തിയ സംഭവം ബി.ജെ.പി., കോൺഗ്രസ്, മുസ്‌ലിം ലീഗ് എന്നീ രാഷ്ട്രീയപ്പാർട്ടിയുടെ കൂട്ടുകച്ചവടമാണെന്ന് സംശയിക്കേണ്ടിരിക്കുന്നുവെന്ന് ഐ.എൻ.എൽ. കൊടുവള്ളി നിയോജകമണ്ഡലം കമ്മിറ്റി അഭിപ്രായപ്പെട്ടു. മുഖ്യമന്ത്രി പിണറായി വിജയനെയും ഇടതുസർക്കാരിനെയും ജനമധ്യത്തിൽ കരിവാരിത്തേക്കുവാൻവേണ്ടി ഇവർ ഗൂഢാലോചന നടത്തിയതിന്റെ ഭാഗമാണ് സ്വർണക്കടത്തെന്നും യോഗം അഭിപ്രായപ്പെട്ടു.
മണ്ഡലം പ്രസിഡന്റ് സി.പി. അബ്ദുള്ളക്കോയ തങ്ങൾ അധ്യക്ഷനായി. സി.പി. നാസർകോയ തങ്ങൾ, എം.എസ്. മുഹമ്മദ്, വഹാബ് മണ്ണിൽക്കടവ്, കരീം പുതുപ്പാടി, കെ.പി. മുഹമ്മദ്, എൻ.സി. അസീസ് എന്നിവർ സംസാരിച്ചു.