കൊടുവള്ളി : സി.എച്ച്.എം.കെ.എം. ഗവ. ആർട്സ് ആൻഡ് സയൻസ് കോളേജിൽ ഓൺലൈൻ പഠനസൗകര്യമില്ലാത്ത വിദ്യാർഥികൾക്ക് പഠനസംവിധാനം ഒരുക്കുന്നതിന് പി.ടി.എ.യുടെ നേതൃത്വത്തിൽ സ്മാർട്ട് ഫോണുകൾ വാങ്ങിനൽകി. കാരാട്ട് റസാഖ് എം.എൽ.എ. ഉദ്ഘാടനം ചെയ്തു.
കോളേജ് വിദ്യാഭ്യാസ ഡയറക്ടർ വി. വിഘ്നേശ്വരി ഐ.എ.എസ്. മുഖ്യാതിഥിയായിരുന്നു. കാലിക്കറ്റ് യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ. അനിൽ വള്ളത്തോൾ ആശംസകൾ അറിയിച്ചു.
പ്രിൻസിപ്പൽ ഡോ. സജിത കിഴിനിപുറത്ത് അധ്യക്ഷയായി. സീനിയർ സൂപ്രണ്ട് മനു ആൻറണി, സോണിയ, ഡോ. ഗിരീഷ് ബാബു, സി.എ. ബിജു, യൂണിയൻ സെക്രട്ടറി മുഹമ്മദ് ആഷിക് എന്നിവർ സംസാരിച്ചു.