കൊടുവള്ളി : എസ്.എസ്.എൽ.സി. പരീക്ഷയിൽ ഉന്നതവിജയം കൈവരിച്ച പി.കെ. ഫാത്തിമ ഹുദ, കെ.വി. ഫാത്തിമസന എന്നിവരെ കൊടുവള്ളി നഗരസഭ നാഷണൽ വുമൺസ് ലീഗ് കമ്മിറ്റി അനുമോദിച്ചു. സംസ്ഥാന വഖഫ് ബോർഡ് അംഗവും മുൻ കൊടുവള്ളി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റുമായ റസിയ ഇബ്രാഹിം ഉപഹാരം നൽകി. നഗരസഭ കൗൺസിലർ പി.ടി. സുബൈദ റഹിം അധ്യക്ഷയായി. ഇ.സി. മുഹമ്മദ്, ഷറീന വാവാട്, ഒ.പി. റംല, സിദ്ധിഖ് കാരാട്ടുപൊയിൽ, സക്കീർ പാലക്കുണ്ടത്തിൽ, സൗജത്ത്, സുനീറ ചുണ്ടപ്പുറം എന്നിവർ സംബന്ധിച്ചു.