കൊടുവള്ളി : കിഫ്ബിയിൽ ഉൾപ്പെടുത്തി ഭരണാനുമതി ലഭിച്ച കൊടുവള്ളി - എൻ.ഐ.ടി -മാവൂർ റോഡിന്റെ പ്രാരംഭ സ്ഥലപരിശോധന കാരാട്ട് റസാഖ് എം.എൽ.എ.യുടെ നേതൃത്വത്തിൽ ആരംഭിച്ചു.
സംസ്ഥാന സർക്കാരിന്റെ കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി 52.2 കോടി രൂപ അനുവദിച്ച് ആധുനികവത്കരിക്കുന്ന റോഡ് 10 മീറ്റർ വീതിയിൽ ബി.എം.ബി.സി. സാങ്കേതികവിദ്യയിലാണ് യാഥാർഥ്യമാക്കുന്നത്.
സ്ഥലപരിശോധനയിൽ എം.എൽ.എ.യോടൊപ്പം പൊതുമരാമത്ത് റോഡ്സ് ഉപവിഭാഗം, കുന്ദമംഗലം അസിസ്റ്റൻറ് എൻജിനിയർ മുഹസിൻ ആമീൻ, കെ.ആർ.എഫ്.ബി. പ്രോജക്ട് എൻജിനിയർ സൽമാൻ, സൈറ്റ് സൂപ്പർവൈസർ സരുൺ എന്നിവരും കേരള സെറാമിക് ചെയർമാൻ വായോളി മുഹമ്മദ്, കൗൺസിലർമാരായ ഇ.സി. മുഹമ്മദ്, ഒ.പി. റസാഖ് , എം.പി. ഷംസുദ്ദീൻ എന്നിവരും പങ്കെടുത്തു.