കൊടുവള്ളി: പൗരത്വഭേദഗതി ബില്ല് പിൻവലിക്കുക, ബില്ല് ബഹിഷ്കരിക്കുക, വംശീയത ചെറുക്കുക തുടങ്ങിയ മുദ്രാവാക്യങ്ങളുയർത്തി സംയുക്ത വേദിയുടെ നേതൃത്വത്തിൽ പാലക്കുറ്റിയിൽ ബഹുജന പ്രതിഷേധം സംഘടിപ്പിച്ചു.
പ്രകടനത്തിന് എ.പി. മജീദ്, ആബിദ് പാലക്കുറ്റി, പി.കെ. സലിം, സി.കെ. മുഹമ്മദ്, സി.കെ.സി. റഫീഖ്, സി.പി. ആബിദ്, എൻ.സി. അസീസ്, എം. ജബ്ബാർ, എൻ.സി. റഷീദ് എന്നിവർ നേതൃത്വം നൽകി.
തുടർന്ന് നടന്ന പൊതുയോഗം നഗരസഭാ ഡെപ്യൂട്ടി ചെയർപേഴ്സൺ എ.പി. മജീദ് ബില്ല് കത്തിച്ചുകൊണ്ട് ഉദ്ഘാടനം ചെയ്തു. പി.കെ. സലിം അധ്യക്ഷനായി. ആബിദ് പാലക്കുറ്റി, എം. നസീഫ്, പി. പ്രദീപ്, എം. ബഷീർ, റഷീദ് തട്ടങ്ങൽ എന്നിവർ സംസാരിച്ചു.