കൊടുവള്ളി: കൊടുവള്ളി ഉപജില്ല ജെ.ആർ.സി.യുടെ നേതൃത്വത്തിൽ ഒൻപതാം ക്ലാസിലെ മുഴുവൻ കാഡറ്റുകൾക്കും ഏകദിന സെമിനാർ നടത്തി. കൊടുവള്ളി ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന സെമിനാർ കൊടുവള്ളി എ.ഇ.ഒ. മുരളീകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പി.യു. നഫീസ അധ്യക്ഷയായി. പ്രധാനാധ്യാപകൻ അബ്ദുസമദ്, പി.ടി.എ. പ്രസിഡൻറ് മുഹമ്മദ് കുണ്ടുങ്ങര, എൻ.പി. ഹനീഫ, ടി. ദീപ്തി, ജോസ് തുരുത്തിമറ്റം, അഷ്റഫ് മാണിക്കോത്ത്, ടി. ധന്യ, കെ.കെ. രാജേന്ദ്രൻ എന്നിവർ സംസാരിച്ചു. സീനിയർ സിവിൽ പോലീസ് ഓഫീസർ ബീരജ്, പി. അബ്ദുറഹിമാൻ എന്നിവർ ക്ലാസെടുത്തു.