കൊടുവള്ളി: ഡെഫ് വെൽഫെയർ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ താമരശ്ശേരി താലുക്ക്തല ബധിര ക്രിക്കറ്റ് ടൂർണമെൻറ് സംഘടിപ്പിച്ചു. കൊടുവള്ളി ഡെഫ് ടീം വിജയികളായി. അഷ്റഫ് വാവാട് ട്രോഫികൾ സമ്മാനിച്ചു. ടി.പി. ഹാരിസ് അധ്യക്ഷനായി. പി.കെ. ഹാരിസ്, എം.ടി. മുഹമ്മദ്, എം.സി. റഫീഖ് എന്നിവർ സംസാരിച്ചു.