കൊടുവള്ളി: എട്ടാം ക്ലാസ് വിദ്യാർഥികൾക്കായി സെന്റർ ഫോർ ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ഇന്ത്യ (സിജി) കഴിഞ്ഞ നാലുവർഷമായി നടത്തിവരുന്ന ടാലൻറ് ട്രീ പദ്ധതി കൊടുവള്ളി ഗവ. ഹൈസ്കൂളിൽ സംഘടിപ്പിക്കുന്നു. സിജി കൊടുവള്ളി യൂണിറ്റിന്റെ നേതൃത്വത്തിൽ നടന്ന പരിപാടി സിജി ലേണിങ് ആൻഡ് ലൈഫ് ക്ലിനിക് ഡിസ്ട്രിക്ട് ഹെഡ് കെ.കെ. സുബൈർ ഉദ്ഘാടനം ചെയ്തു.
പ്രധാനാധ്യാപകൻ അബ്ദുസമദ് അധ്യക്ഷനായി. സിജി ടാലന്റ് ട്രീ ഡിസ്ട്രിക്ട് ഹെഡ് കുഞ്ഞോയി പുത്തൂർ പദ്ധതി വിശദീകരിച്ചു. കൊടുവള്ളി യൂണിറ്റ് പ്രസിഡന്റ് എം.എ. ബാരി, സെക്രട്ടറി അൻവർ കൊടുവള്ളി, എൻ.പി. ഹനീഫ, സുബൈദ എന്നിവർ സംസാരിച്ചു. സാമ്പത്തിക ബുദ്ധിമുട്ടുള്ള മിടുക്കരായ വിദ്യാർഥികൾക്ക് സഹായകമാകുന്നതാണ് പദ്ധതി. ജനങ്ങളുടെ സഹകരണത്തോടെ സൗജന്യമായി നടപ്പാക്കും. ആദ്യക്ലാസ് 23-ന് രാവിലെ ഒമ്പതിന്. ഫോൺ: 9447110271.