കൊടുവള്ളി: എം.എൽ.എ.യും നഗരസഭയും തമ്മിലുള്ള രാഷ്ട്രീയ ഭിന്നതയുടെ പേരിൽ കൊടുവള്ളിയിൽ നിലനിൽക്കുന്ന വികസനമുരടിപ്പ് അവസാനിപ്പിക്കണമെന്ന് ജനകീയവേദി യോഗം ആവശ്യപ്പെട്ടു. നഗരസഭാ ഡെപ്യൂട്ടി ചെയർപേഴ്സൺ എ.പി. മജീദ് ഉദ്ഘാടനംചെയ്തു. കോതൂർ മുഹമ്മദ് അധ്യക്ഷനായി. കെ. അസ്സയിൻ, പി.ടി.മൊയ്തീൻ കുട്ടി, ഒ.പി.ഐ. കോയ, ഒ.പി. റസാഖ്, സലിം അണ്ടോണ, സി.പി. ഫൈസൽ, കെ.ടി. സുനി, കെ.ഷംസുദ്ദീൻ, കെടയൻ മുഹമ്മദ് എന്നിവർ സംസാരിച്ചു.