കൊടുവള്ളി: വാവാട് ഗവ.എൽ.പി. സ്കൂളിന് കൊടുവള്ളി സഹകരണബാങ്ക് അനുവദിച്ച സ്മാർട്ട് ടി.വി.യുടെ സമർപ്പണം ബാങ്ക് പ്രസിഡൻറ് ഒ.പി. റഷീദ് നിർവഹിച്ചു. സ്കൂൾ ലീഡർ പി.കെ. ആയിഷ ടി.വി. ഏറ്റുവാങ്ങി. പി.ടി.എ. പ്രസിഡന്റ് ഒ.കെ. മജീദ് അധ്യക്ഷനായി. ബാങ്ക് വൈസ് പ്രസിഡൻറ് കെ.സി.എൻ. അഹമ്മദ് കുട്ടി, പ്രധാനാധ്യാപിക വത്സമ്മ മാത്യു, കെ. മജീദ്, കെ.കെ. സുലൈഖ, വി.കെ. അബൂബക്കർ, ഒ.പി. മജീദ്, പി.കെ. മുജീബ്, കെ.കെ. സലീം, കെ.കെ. റിയാസ് എന്നിവർ സംസാരിച്ചു. ഇരുമോത്ത് യൂണിറ്റ് എസ്.എസ്.എഫ്, വോയ്സ് ഓഫ് വാവാട് എന്നിവർ ചേർന്ന് നൽകിയ ഫാനുകളുടെ സമർപ്പണവും നടന്നു.