കോടഞ്ചേരി : കോവിഡ് 19 വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ ജില്ലാ കളക്ടർ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളുടെ ഭാഗമായി കോടഞ്ചേരി ഗ്രാമപ്പഞ്ചായത്തിൽ വിവാഹമോ, മരണമോ രജിസ്റ്റർ ചെയ്യണമെങ്കിൽ വാർഡ്‌ ആർ.ആർ.ടി. യുടെ സാക്ഷ്യപത്രം നിർബന്ധമാക്കി.

വിവഹം, മരണാന്തര ചടങ്ങുകൾ എന്നിവയിൽ 20 ആളുകളിൽ കൂടുതൽ പങ്കെടുത്തിട്ടില്ല എന്ന് വാർഡ്‌ ആർ.ആർ. ടി.യുടെ ചെയർപേഴ്സണും കൺവീനറും ഒപ്പുവെച്ച സാക്ഷ്യപത്രം അപേക്ഷയോടൊപ്പം നൽകണം.

എങ്കിൽ മാത്രമേ ഗ്രാമപ്പഞ്ചായത്തിൽ രജിസ്‌ട്രേഷൻ സാധ്യമാകുകയുള്ളൂവെന്ന് ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.