കോടഞ്ചേരി : കോടഞ്ചേരി സർവീസ് സഹകരണ ബാങ്ക് കേന്ദ്രീകരിച്ച് വ്യാജ ബിരുദസർട്ടിഫിക്കറ്റ് ഉണ്ടാക്കിയ സംഭവം അന്വേഷിക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു.

സി.പി.എം.നിയന്ത്രണത്തിലുള്ള ബാങ്ക് വ്യാജരേഖക്കേസിൽ ഹൈക്കോടതി വിധി നടപ്പാക്കണം. കോടഞ്ചേരി സബ് രജിസ്റ്റർ ഓഫീസ് കേന്ദ്രീകരിച്ച് വ്യാജരേഖകൾ ഉപയോഗിച്ച് ബാങ്ക് നടത്തിയ മുഴുവൻ ഇടപാടുകളും അന്വേഷണവിധേയമാക്കണം. ഒരുവിഭാഗം സി.പി.എം. പ്രാദേശിക നേതാക്കളുടെ അനധികൃത സ്വത്തുസമ്പാദനത്തിലും ദുരൂഹതയുണ്ടെന്ന് കോൺഗ്രസ് ആരോപിച്ചു.മണ്ഡലം പ്രസിഡന്റ് സണ്ണി കാപ്പാട്ടുമല അധ്യക്ഷനായി. ജോബി ഇലന്തൂർ, വിൻസൻറ് വടക്കേമുറിയിൽ, സണ്ണി കാരികൊമ്പിൽ, പി.വി.രഘുലാൽ, ബാബു പട്ടരാട് എന്നിവർ സംസാരിച്ചു.