കോഴിക്കോട് : ബൂത്തുകളിലേക്കുള്ള വോട്ടിങ് യന്ത്രങ്ങൾ സജ്ജമാക്കി ബാലറ്റ് ബോക്സ് ഡിപ്പോകളിൽനിന്ന് വിവിധകേന്ദ്രങ്ങളിലേക്ക് എത്തിച്ചുതുടങ്ങി. 12 ബ്ലോക്ക് പഞ്ചായത്തുകളിലെയും ഏഴ്‌നഗരസഭകളിലെയും കോർപ്പറേഷനിലെയും കേന്ദ്രങ്ങളിലേക്കാണ് ചൊവ്വാഴ്ച പോലീസ് സുരക്ഷയോടെ 11,062 യന്ത്രങ്ങൾ മാറ്റിയത്.

3274 കൺട്രോൾ യൂണിറ്റുകളും 7,788 ബാലറ്റ് യൂണിറ്റുകളുമാണ് ഉള്ളത്. ത്രിതല പഞ്ചായത്തുകളിലേക്ക് മൂന്ന് സ്ഥാനാർഥികളുള്ളതിനാൽ മൂന്ന് ബാലറ്റ് യൂണിറ്റുകൾ വീതമാണുള്ളത്. കോർപ്പറേഷനിലും നഗരസഭകളിലും ഓരോന്ന് വീതവും. സ്േട്രാങ് റൂമുകളിൽ സൂക്ഷിക്കുന്ന

യന്ത്രങ്ങളിൽ അതതിടങ്ങളിൽ വെച്ച് റിട്ടേണിങ് ഓഫീസർമാരുടെ നേതൃത്വത്തിൽ ചിഹ്നം പതിക്കും. 13-നാണ് വോട്ടിങ് സാമഗ്രികൾ ബൂത്തുകളിലേക്ക് നൽകുക. ബ്ലോക്ക് പഞ്ചായത്തുകളിലേക്ക് കളക്ടറേറ്റിൽനിന്നും നഗരസഭകളിലേക്കും കോർപ്പറേഷനിലേക്കും പുതിയറയിൽ നിന്നുമാണ് യന്ത്രങ്ങൾ കൊണ്ടുപോയത്.