കെ.എസ്.ഇ.ബി ഓഫീസേഴ്സ് അസോസിയേഷനും വർക്കേഴ്സ് അസോസിയേഷനും സംയുക്തമായി കോഴിക്കോട് സംഘടിപ്പിച്ച അന്താരാഷ്ട്ര വനിതാദിനാഘോഷത്തിൽനിന്ന്
കോഴിക്കോട്: കെ.എസ്.ഇ.ബി ഓഫീസേഴ്സ് അസോസിയേഷനും വര്‍ക്കേഴ്സ് അസോസിയേഷനും സംയുക്തമായി വൈദ്യുതി ഭവന്‍ ഗാന്ധി റോഡില്‍ അന്താരാഷ്ട്ര വനിതാദിനം ആഘോഷിച്ചു. എഴുത്തുകാരി എം.കെ. ഷബിത ഉദ്ഘാടനം ചെയ്തു.
വര്‍ക്കേഴ്സ് അസോസിയേഷന്‍ ഭാരവാഹി ഹരിത പി. വി. സ്വാഗതം പറഞ്ഞു. ഓഫീസേഴ്‌സ് അസോസിയേഷന്‍ കോഴിക്കോട് ജില്ലാ വര്‍ക്കിങ് പ്രസിഡണ്ട് ബിന്ദു എന്‍.എസ്. അധ്യക്ഷതവഹിച്ചു.കെ. സി. സ്മിത, അഡ്വ: പി.പി സ്വപ്ന എന്നിവര്‍ മുഖ്യാതിഥികളായിരുന്നു.
കെ.എസ്.ഇ.ബി.ഒ.എ കോഴിക്കോട് ജില്ലാ സെക്രട്ടറി പ്രദീപ് കുമാര്‍, ക.എസ്.ഇ.ബി.ഡബ്ല്യു.എ. കോഴിക്കോട് ഡിവിഷന്‍ സെക്രട്ടറി അനില്‍ കുമാര്‍ എന്നിവര്‍ ആശംസനേര്‍ന്നു. കെ.എസ്.ഇ.ബി.ഒ.എ കോഴിക്കോട് വനിത സബ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ രജനി പി. നായര്‍ നന്ദി പറഞ്ഞു. ഏകത്വ മനുഷ്യച്ചങ്ങലയും കോണ്‍ട്രാക്റ്റ് സ്വീപ്പേഴ്സിന്റെ കലാപരിപാടികളും നടന്നു.
Content Highlights: international women's day celebration
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..