കോഴിക്കോട്: കനത്ത മഴയെ ത്തുടർന്ന് ജില്ലയിൽ വിവിധ ഭാഗങ്ങളിൽ 17 വീടുകൾ തകർന്നു. കോഴിക്കോട് താലൂക്കിൽ വിവിധയിടങ്ങളിൽ പത്തുവീടുകൾ ഭാഗികമായി തകർന്നു. പുതിയങ്ങാടി വില്ലേജിൽ ഒരു വീട് പൂർണമായി തകർന്നു. വടകര താലൂക്കിൽ മരുതോങ്കര, വിലങ്ങാട്, കാവിലുംപാറ വില്ലേജുകളിലായി മൂന്ന് വീടുകൾ ഭാഗികമായി തകർന്നു. താമരശ്ശേരി താലൂക്കിൽ പുതുപ്പാടി വില്ലേജിൽ മണ്ണിടിഞ്ഞ് മൂന്ന് വീടുകൾ തകർന്നു. കൂടരഞ്ഞി വില്ലേജിൽ മരം വീണ് ഒരു വീട് ഭാഗികമായി തകർന്നു.

ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി നാല് താലൂക്കുകളിലും കൺട്രോൾ റൂം സജ്ജമാക്കി.

കൺട്രോൾ റൂം നമ്പറുകൾ: 0495-2372966 (കോഴിക്കോട്), 0496-2620235 (കൊയിലാണ്ടി), 0495-2223088 (താമരശ്ശേരി), 0496-2522361 (വടകര), കളക്ടറേറ്റ്-1077.