എച്ച്.ഡി.എഫ്.സിയുടെ  കേരളത്തിലെ  ആദ്യ വനിതാ ശാഖ കോഴിക്കോട് തുറന്നു


എച്ച്.ഡി.എഫ്.സി വനിതാ ബ്രാഞ്ച് കോഴിക്കോട് മേയർ ബീന ഫിലിപ്പ് ഉദ്ഘാടനം ചെയ്യുന്നു

കോഴിക്കോട്:എച്ച്ഡിഎഫ്സി ബാങ്ക് കേരളത്തിലെ ആദ്യത്തെ സമ്പൂര്‍ണ വനിതാ ശാഖ കോഴിക്കോട്ട് തുറന്നു. ചെറൂട്ടി റോഡിലെ ശാഖയില്‍ നാല് വനിതാ ബാങ്കര്‍മാര്‍ ഉണ്ടായിരിക്കും. കോഴിക്കോട് കോര്‍പ്പറേഷന്‍ മേയര്‍ ഡോ. ബീന ഫിലിപ്പ് ശാഖയുടെ ഉദ്ഘാടനം നിര്‍വഹിച്ചു.

ലിംഗഭേദം, വൈവിധ്യമാര്‍ന്ന സംരംഭങ്ങള്‍ എന്നിവ മുന്നോട്ട് കൊണ്ടുപോകാനുള്ള ബാങ്കിന്റെ ശ്രമങ്ങളുടെ ഉദാഹരണമാണ് സമ്പൂര്‍ണ വനിതാ ബ്രാഞ്ച്. വര്‍ധിച്ചുവരുന്ന സാമ്പത്തിക വളര്‍ച്ചയും വിപുലമായ അവസരങ്ങളും ഉപയോഗിച്ച്, ബാങ്ക് അതിന്റെ ഉപഭോക്താക്കള്‍ക്കും ജനങ്ങള്‍ക്കും ഒരു ഏകജാലക ബാങ്കിംഗ് സൊല്യൂഷന്‍ ലഭ്യമാക്കുമെന്ന് എച്ച്.ഡി.എഫ്.സി കേരളം സര്‍ക്കിള്‍ മേധാവി സോമേഷ് നമ്പ്യാര്‍ പറഞ്ഞു.



ബാങ്കിന്റെ ഗോള്‍ഡ് ലോണ്‍ കൗണ്ടര്‍ കെവിവിഇഎസ് ജില്ലാ ട്രഷറര്‍ വി. സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. എ.ടി.എം അന്‍ജൂം അസോസിയേറ്റ്സ് മാനേജിംഗ് ഡയറക്ടര്‍ കെ. ഫിറോസ് ഉദ്ഘാടനം ചെയ്തു.ചടങ്ങില്‍ സോമേഷ് നമ്പ്യാര്‍ (സര്‍ക്കിള്‍ ഹെഡ്, കേരളം) അഭിലാഷ് നായര്‍(ക്ലസ്റ്റര്‍ ഹെഡ്) എന്നിവര്‍ പങ്കെടുത്തു.

Content Highlights: HDFC Complete women branch


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


crime

1 min

കൊച്ചിയില്‍ വെട്ടേറ്റ് യുവതിയുടെ കൈ അറ്റു; പരിക്കേറ്റത് കഴുത്തിന് വെട്ടാനുള്ള ശ്രമം തടഞ്ഞപ്പോള്‍

Dec 3, 2022


swami santheepanathagiri

1 min

ആശ്രമത്തിന് തീയിട്ട സംഭവത്തില്‍ വീണ്ടും ട്വിസ്റ്റ്; സഹോദരനെതിരായ മൊഴി മാറ്റി പ്രശാന്ത്

Dec 3, 2022

Most Commented