ഫറോക്ക് : മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ബി.ജെ.പി. ബേപ്പൂർ നിയോജകമണ്ഡലം കമ്മിറ്റി നിൽപ്പുസമരം നടത്തി. ഒ.ബി.സി. മോർച്ച ജില്ലാഅധ്യക്ഷൻ നാരങ്ങയിൽ ശരീധരൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ്‌് ഷിനു പിണ്ണാണത്ത് അധ്യക്ഷനായി, ഗിരീഷ് പി. മേലേടത്ത്, സാബുലാൽ, പ്രേമാനന്ദൻ, ഷിംജീഷ് പാറപ്പുറം തുടങ്ങിയവർ സംസാരിച്ചു.
ചെറുവണ്ണൂർ:ബി.ജെ.പി. ചെറുവണ്ണൂർ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നിൽപ്പുസമരത്തിൽ പ്രസിഡൻറ്് സുനിൽ അധ്യക്ഷനായി. ജില്ലാകമ്മിറ്റി അംഗം അമർനാഥ് മണ്ഡല ഉപാധ്യക്ഷൻ പ്രേമാനന്ദൻ ചേമഞ്ചേരി ഏരിയാ ഉപാധ്യക്ഷൻ ഷിത്തു ആളത്ത് ഏരിയാകമ്മിറ്റി അംഗങ്ങളായ ഷാജിഷ്, സുസ്മിത് തുടങ്ങിയവർ സംസാരിച്ചു..