ഫറോക്ക് : ഫറോക്ക് നഗരസഭയിലെ മുപ്പത്തിയൊന്നാം ഡിവിഷനിൽ നിർമാണം പൂർത്തിയാക്കിയ അരുവാരക്കൊടി നടപ്പാതയും ഡ്രൈനേജും നഗരസഭ അധ്യക്ഷ കെ. കമറുലൈല ഉദ്ഘാടനം ചെയ്തു. കൗൺസിലർ ചന്ദ്രമതി തൈത്തോടൻ അധ്യക്ഷയായി. കൗൺസിലർമാരായ കെ.ടി. അബ്ദുൽ മജീദ്, എം.വിജയൻ കമ്മിറ്റി കൺവീനർ പ്രദീപ്കുമാർപാക്കത്ത്, വിജയകുമാർ പൂതേരി സംസാരിച്ചു.