ഫറോക്ക് : കരുവൻതുരുത്തി പ്രദേശത്തെ ഫറോക്കുമായി ബന്ധിപ്പിക്കുന്ന ഇളയേടത്തുകുന്ന് റെയിൽവേ മേൽപ്പാലം ഗതാഗത യോഗ്യമാക്കാൻ നടപടികൾ സ്വീകരിക്കണമെന്ന് സി.പി.ഐ. ഫറോക്ക് ലോക്കൽ കമ്മിറ്റി ആവശ്യപ്പെട്ടു.

പാലത്തിന്റെ പണി പൂർത്തിയായിട്ട് ഒരു വർഷത്തോളമായെങ്കിലും സമീപന റോഡുകൾ നിർമിക്കാത്തതാണ് ഗതാഗതം പ്രയാസമാക്കുന്നത്. വിജയകുമാർ പൂതേരി അധ്യക്ഷനായി.

മണ്ഡലം സെക്രട്ടറി നരിക്കുനി ബാബുരാജ്, പി. മുരളീധരൻ, കാട്ടിരി ബാബുരാജ്, കെ. രത്നാകരൻ എന്നിവർ സംസാരിച്ചു.