നാദാപുരം: രാജ്യത്തെ ഭരണഘടനപോലും ഭീതിയിലിരിക്കുന്ന സാഹചര്യത്തിൽ മതേതരത്വവും മതസൗഹാർദവും കാത്തുസൂക്ഷിക്കാൻ പെൺകരുത്തിലാണ് രാജ്യം പ്രതീക്ഷ പുലർത്തുന്നതെന്ന് ഡോ. എം.കെ. മുനീർ പറഞ്ഞു. നാദാപുരം ടി.ഐ.എം. ഗേൾസ് ഹയർസെക്കൻഡറി സ്കൂൾ നാൽപ്പതാം വാർഷികാഘോഷം ഉദ്ഘാടനംചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്കൂളിന് പുതുതായി പണികഴിച്ച സി.എച്ച്. മുഹമ്മദ് കോയ ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനവും അദ്ദേഹം നിർവഹിച്ചു.
മുഹമ്മദ് ബംഗ്ലത്ത് അധ്യക്ഷനായി. പി. ഹരീന്ദ്രനാഥ്, ഇയ്യങ്കോട് ശ്രീധരൻ, വി.സി. ഇഖ്ബാൽ, എം.കെ. സഫീറ, അഹമ്മദ് പുന്നക്കൽ, സി.വി. കുഞ്ഞിക്യഷ്ണൻ, സൂപ്പി നരിക്കാട്ടേരി, മണ്ടോടി ബഷീർ, പി. ഗവാസ്, സി.കെ. നാസർ, നരിക്കോൾ ഹമീദ്ഹാജി, സി.കെ. അബ്ദുൽഗഫൂർ, നദീർ ചാത്തോത്ത്, മുനീർ എരവത്ത് എന്നിവർ സംസാരിച്ചു.