എലത്തൂർ : നടൻ മമ്മൂട്ടിയുടെയും രമേശ് പിഷാരടിയുടെയും പേരിൽ കോവിഡ് മാനദണ്ഡം ലംഘിച്ചെന്നാരോപിച്ച് എലത്തൂർ പോലീസ് കേസെടുത്തു.

കഴിഞ്ഞദിവസം കോഴിക്കോട് മേയ്ത്ര ആശുപത്രിയിൽ ഒരു ചടങ്ങിനെത്തിയപ്പോൾ ആൾക്കൂട്ടത്തിനിടയാക്കിയെന്നാരോപിച്ചാണ് കേസ്. സിനിമാ നിർമാതാവ് ആൻറോ ജോസഫ്, ആശുപത്രി മാനേജ്മെന്റ് എന്നിവരുടെ പേരിലും കേസെടുത്തിട്ടുണ്ട്.

നടന്മാർ എത്തിയപ്പോൾ മുന്നൂറോളം പേർ കൂടിയിരുന്നതായും ഇവർക്കും ഉടൻ നോട്ടീസ് അയക്കുമെന്നും പ്രിൻസിപ്പൽ എസ്.ഐ. കെ.ആർ. രാജേഷ് കുമാർ പറഞ്ഞു. അതേസമയം, കോവിഡ് പ്രോട്ടോകോൾ ലംഘിച്ചിട്ടില്ലെന്ന് ആശുപത്രി മാനേജ്മെന്റ് അറിയിച്ചു

ആശുപത്രിക്ക് പുറത്തുള്ള സെൻററിലാണ് ഉദ്ഘാടനച്ചടങ്ങ് നടന്നത്. ഡയറക്ടർമാരും ഡോക്ടർമാരും മാധ്യമപ്രവർത്തകരും ഉൾപ്പെടെ 42 പേർ മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. അവരെല്ലാം രണ്ടുഡോസ് വാക്സിൻ എടുത്തവരായിരുന്നു. ആശുപത്രി ഒ.പി. ബ്ലോക്കിലൂടെയാണ് മമ്മൂട്ടിയെത്തിയത്. അവിടെയുണ്ടായിരുന്ന രോഗികളാണ് മമ്മൂട്ടിയെ കാണാനായി കൂടിയതെന്നും മാനേജ്മെന്റ് അറിയിച്ചു.

Content Highlight: Covid guidelines violations: Case registered against Mammootty and Ramesh Pisharody