നടുവണ്ണൂർ: കാർ വിലയ്ക്കുവാങ്ങാൻ വീട്ടിലെത്തിയവർ പരിശീലനഓട്ടം നടത്തുന്നതിനിടയിൽ കാറുമായി കടന്നുകളഞ്ഞതായി പരാതി. മന്ദങ്കാവിലെ പുവ്വമുള്ളതിൽ ചോയിക്കുട്ടിയാണ് ബാലുശ്ശേരി പോലീസിൽ പരാതി നൽകിയത്.

കെ.എൽ. 13.ടി. 3141 നമ്പറിലുള്ള ഷെവർലെ കാർ വിലയ്‌ക്ക് വാങ്ങാൻ നടുവണ്ണൂർ, കോട്ടൂർ സ്വദേശികളായ രണ്ടുപേർ ഇക്കഴിഞ്ഞ ഓഗസ്റ്റ് 12-ന് ചോയിക്കുട്ടിയുടെ വീട്ടിലെത്തിയിരുന്നു. ഇവർ 1,90,000 രൂപയ്‌ക്ക് കച്ചവടംഉറപ്പിക്കുകയും ഒരുലക്ഷം രൂപ മുൻകൂർനൽകാൻ സമ്മതിക്കുകയും ചെയ്തു.

എന്നാൽ കാറിന്റെ ക്ഷമത പരിശോധിക്കാൻ താക്കോൽ ചോദിച്ചുവാങ്ങിയ ഇരുവരും കാർ ഓടിച്ചുപോയി. തിരിച്ചെത്താൻ വൈകിയപ്പോൾ ഉടമ ഇവരെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫോണിൽ ലഭിച്ചില്ലെന്ന് പരാതിയിൽ പറയുന്നു.