ബേപ്പൂർ: മർക്കന്റയിൻ മറൈൻ ആക്ട്‌ പ്രകാരമുള്ള കടൽ ചരക്കുനീക്കനിരോധനം നീങ്ങിയതോടെ ബേപ്പൂർ തുറമുഖംവഴി ചരക്കുകൾ ഉരുക്കളിൽ കയറ്റിഅയയ്ക്കാൻ തുടങ്ങി. വെള്ളിയാഴ്ചയും ശനിയാഴ്ചയുമായി ‘രാജാമണി’ ‘െെസ്മല’ എന്നീ ഉരുക്കളിലാണ്‌ തുടക്കത്തിൽ ബേപ്പൂരിൽനിന്ന്‌ യാത്രയായത്‌.

യാത്രാക്കപ്പലുകളുടെ സർവീസും ഏതാനും നാൾക്കകം പുനരാരംഭിക്കുമെന്ന്‌ പോർട്ട്‌ ഓഫീസർ ക്യാപ്‌റ്റൻ അശ്വനി പ്രതാപ്‌ പറഞ്ഞു.

കഴിഞ്ഞ നാലുമാസമായി കാലവർഷത്തെത്തുടർന്ന്‌ തുറമുഖത്തെ ഉരുക്കളുടെ ചരക്കുനീക്കം നിരോധിച്ചിരുന്നു.