എലത്തൂർ: തങ്ങളുടെ പ്രിയപ്പെട്ട അധ്യാപികയുടെ ദാരുണമരണം വിശ്വസിക്കാനാകാതെ വിദ്യാർഥികളും അധ്യാപകരും. പുതിയാപ്പ ഗവ. ഫിഷറീസ് ഹയർസെക്കൻഡറി സ്കൂളിലെ പ്രൈമറി വിഭാഗത്തിലെ അധ്യാപിക കാഞ്ഞിലശ്ശേരി ചിത്രകൂടം വീട്ടിൽ സന്തോഷ് മിനിയെന്ന കുട്ടികളുടെ മിനി ടീച്ചറാണ്‌ വ്യാഴാഴ്ച രാവിലെ തീവണ്ടിതട്ടി മരിച്ചത്.

പാവങ്ങാട്ട് പണിതീരാത്ത റെയിൽവേ ഓവർ ബ്രിഡ്ജിന് താഴെ റെയിൽവേപ്പാളം മുറിച്ചുകടക്കുന്നതിനിടയിലാണ് അപകടം ഉണ്ടായത്. നാട്ടുകാർ വിവരമറിയിച്ചതിനെത്തുടർന്ന് സഹപ്രവർത്തകരായ അധ്യാപകർ സ്ഥലത്തെത്തിയാണ് മൃതദേഹം തിരിച്ചറിഞ്ഞത്. പിന്നീട് ബന്ധു

ക്കളെ വിവരം അറിയിക്കുകയായിരുന്നു. നൂറ് കണക്കിന് ആളുകളുടെ സാന്നിധ്യത്തിൽ മൃതദേഹം കാഞ്ഞിലശ്ശേരിയിലെ വീട്ടുവളപ്പിൽ സംസ്കരിച്ചു. മൃതദേഹം ഒരു നോക്കുകാണാൻ നാടിന്റെ നാനാഭാഗങ്ങളിൽനിന്ന്‌ നിരവധി പേരാണ് ഒഴുകിയെത്തിയത്‌.