കൊടിയത്തൂർ: പന്നിക്കോട് എ.യു.പി. സ്കൂളിൽ നടന്ന തപാൽ ‌ദിനാചരണത്തിൽ മുൻ പോസ്റ്റ് മാസ്റ്റർ ഇ.ബി. ബാലൻ വിദ്യാർഥികളുമായി സംവദിച്ചു. പോസ്റ്റ് കാർഡിൽ അധ്യാപകർക്കും സഹപാഠികൾക്കും വിദ്യാർഥികൾ കത്തെഴുതി. പി.ടി.എ. പ്രസിഡൻറ് ബഷീർ പാലാട്ട് അധ്യക്ഷനായി. സ്കൂൾ മനേജർ കേശവൻ നമ്പൂതിരി, പ്രധാനാധ്യാപിക കെ.കെ. ഗംഗ, പി.കെ. ഹഖീം കളൻ തോട്, പി.പി. റസ്‌ല, വി.പി. ഗീത, ശങ്കരനാരായണൻ, രമ്യ സുമോദ്, സുഭഗ ഉണ്ണിക്കൃഷ്ണൻ, പ്രസാദ് എന്നിവർ സംസാരിച്ചു.