കൊടിയത്തൂർ: പ്രളയദുരിതബാധിതരെ കരകയറ്റാനുള്ള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൊടിയത്തൂർ സർവീസ് സഹകരണ ബാങ്ക് 28.5 ലക്ഷം രൂപ നൽകി.

പ്രസിഡന്റ്‌ ഇ. രമേശ്ബാബു തുക ജോർജ് എം. തോമസ് എം.എൽ.എ.ക്ക് കൈമാറി.

ബാങ്ക് വൈസ് പ്രസിഡന്റ്‌ വി. വസീഫ്, സെക്രട്ടറി കെ. ബാബുരാജ്, കെ. വികാസ്, പി. ഷിനോ, നാസർ കൊളായി, അഹമ്മദ്കുട്ടി പാറയ്ക്കൽ, അബൂബക്കർ വി.കെ., എ.സി. നിസാർബാബു, അസ്മാബി പരപ്പിൽ, റീന ബോബൻ, സിന്ധു രാജൻ, കെ. മുരളീധരൻ തുടങ്ങിയവർ സംസാരിച്ചു.