കാരശ്ശേരി: മുക്കം ഉപജില്ലാ സാമൂഹികശാസ്ത്രമേളയുടെ ഭാഗമായി നടന്ന വാർത്തവായനമത്സരത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ പുല്ലൂരാംപാറ എസ്.ജെ.എച്ച്.എസ്.എസിലെ ഐറിൻ റോസ് സജി ഒന്നാംസ്ഥാനം നേടി.

മണാശ്ശേരി എം.കെ.എച്ച്.എം.എം.ഒ.എച്ച്.എസ്.എസിലെ പി. മുഹമ്മദ് ഹിഫാസ് രണ്ടും ചേന്ദമംഗല്ലൂർ എച്ച്.എസ്.എസിലെ വി. ഹസ്ന മൂന്നും സ്ഥാനം നേടി. ഹയർ സെക്കൻഡറി വിഭാഗത്തിൽ പുല്ലൂരാംപാറ എസ്.ജെ.എച്ച്.എസ്.എസിലെ അലീന സജി ഒന്നാംസ്ഥാനവും തിരുവമ്പാടി എസ്.എച്ച്.എച്ച്.എസ്.എസിലെ എസ്. സൂരജ് നിത്യ രണ്ടാംസ്ഥാനവും ചേന്ദമംഗലൂർ എച്ച്.എസ്.എസിലെ യു.കെ. അമീദ പർവീൻ മൂന്നാംസ്ഥാനവും കരസ്ഥമാക്കി.

ആനയാംകുന്ന് വി.എം.എച്ച്.എം. ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന പരിപാടി സി.പി. ചെറിയമുഹമ്മദ് ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡൻറ് കെ.പി. വിനു അധ്യക്ഷനായി. ഹെഡ്മാസ്റ്റർ തോമസ് മാത്യു, അബ്ദുൽ ഗഫൂർ, വി. അജീഷ്, പി. ബൽക്കീസ്, മിഥുൻ ജോസ്, എം.പി. മജീദ്, എബ്രഹാം വിൽസൻ, ഇസ്ഹാഖ് കാരശ്ശേരി, എൻ.കെ. രത്നശ്രീ തുടങ്ങിയവർ സംസാരിച്ചു.