കാരുണ്യ പ്രവർത്തക നർഗീസ് ബീഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു
കോഴിക്കോട്: ലോക രക്തദാന ദിനത്തില്‍ ചിറക് ചാരിറ്റബിള്‍ ട്രസ്റ്റും കാലിക്കറ്റ് ഡിഫന്‍സും മീഞ്ചന്ത ആര്‍ട്‌സ് കോളേജ് എന്‍.എസ്.എസ് യൂണിറ്റും സംയുക്തമായി 'ലവ് ഡ്രോപ്‌സ്' രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. മീഞ്ചന്ത ഗവണ്‍മെന്റ് ആര്‍ട്‌സ് കോളേജില്‍ നടന്ന ക്യാമ്പില്‍ നൂറോളം രക്തദാതാക്കള്‍ പങ്കെടുത്തു.
ക്യാമ്പിനോടനുബന്ധിച്ച് നടന്ന ബോധവത്കരണ ക്ലാസ്സും എന്‍.ഡി.ആര്‍.എഫിന്റെ നേതൃത്വത്തില്‍ നടന്ന ദുരന്തനിവാരണ പരിശീലനപരിപാടിയും കാരുണ്യപ്രവര്‍ത്തക നര്‍ഗീസ് ബീഗം ഉദ്ഘാടനം ചെയ്തു.
ചിറക് ചാരിറ്റബിള്‍ ട്രസ്റ്റ് സെക്രട്ടറി നുഫൈല്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ കാലിക്കറ്റ് ഡിഫന്‍സ് എക്‌സിക്യുട്ടീവ് മെമ്പര്‍ നിഷാദ് ചെറൂപ്പ സ്വാഗതം ആശംസിച്ചു. ഗവണ്‍മെന്റ് ആര്‍ട്‌സ് കോളേജ് കോഴിക്കോട് പ്രിന്‍സിപ്പല്‍ ഡോ. എടക്കോട്ട് ഷാജി മുഖ്യാതിഥിയായി സംസാരിച്ചു.
എന്‍.ഡി.ആര്‍.എഫ്. ഇന്‍സ്‌പെക്ടര്‍ ബാബു സെബാസ്റ്റ്യന്‍, കാലിക്കറ്റ് ഡിഫന്‍സ് വൈസ് പ്രസിഡന്റ് സുധീഷ് മൊകവൂര്‍, എന്‍.സി.സി. ഓഫീസര്‍ ഡോ. സുജിന്‍, ചിറക് ചെയര്‍മാന്‍ സമീര്‍ അലി, ഐ.ക്യു.എ.സി കോ ഓര്‍ഡിനേറ്റര്‍ ഡോ. മോന്‍സി മാത്യു, എന്നിവര്‍ സംസാരിച്ചു. എന്‍.സി.സി. അണ്ടര്‍ ഓഫീസര്‍ ഷിബിന്‍ നന്ദി പറഞ്ഞു.
Content Highlights: blood donation camp by chiraku charitable trust calicut defence and nss unit of arts college
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..