ബാലുശ്ശേരി: പഞ്ചായത്ത് ബസ് ടെർമിനൽ ഉദ്ഘാടനത്തിനൊരുങ്ങി. പുരുഷൻ കടലുണ്ടി എം.എൽ.എ.യുടെ ആസ്തിവികസന ഫണ്ടിൽനിന്നനുവദിച്ച 3.54 കോടിരൂപയും പഞ്ചായത്തനുവദിച്ച 25 ലക്ഷംരൂപയും ഉപയോഗിച്ചാണ് ബസ് ടെർമിനൽ നിർമിച്ചത്. ടെർമിനലിൽ ബസ് കാത്തിരിപ്പിന് പ്രത്യേക സംവിധാനം, സ്ത്രീസൗഹൃദ ടോയ്‌ലറ്റുകൾ, അമ്മമാർക്ക് കുഞ്ഞുങ്ങളെ മുലയൂട്ടാനുള്ള കേന്ദ്രം, ക്ലോക്ക് റൂം, മീഡിയസെന്റർ, പൊതു ടോയ്‌ലറ്റുകൾ, പോലീസ് ഔട്ട് പോസ്റ്റ്, ഇൻഫർമേഷൻ സെന്റർ എന്നിവയുണ്ടാകും. ഓട്ടോസ്റ്റാൻഡിനും സംവിധാനമുണ്ട്.

ഡിസംബർ അവസാനവാരം ഉദ്ഘാടനം നടത്താനാണ് ലക്ഷ്യമിടുന്നത്. ഉദ്ഘാടനത്തിന്റെ സ്വാഗതസംഘം രൂപവത്കരണയോഗം 16-ന് മൂന്നുമണിക്ക് പഞ്ചായത്ത് ഹാളിൽ നടക്കും.