രൈക്വഋഷി പുരസ്‌കാരം ചെറുവയല്‍ രാമന്


ആര്‍ട്ടിസ്റ്റ് മദനന്‍ രൂപകല്പ്പന ചെയ്ത ഫലകവും പ്രശസ്തി പത്രവും പൊന്നാടയും ഉള്‍പ്പെട്ടതാണ് പുരസ്‌കാരം.

ചെറുവയൽ രാമൻ

കോഴിക്കോട്: ഇന്ത്യന്‍ റെയ്കി അസോസിയേഷന്റെ 12-ാമത് 'രൈക്വഋഷി' പുരസ്‌കാരം പരമ്പരാഗത നെല്‍വിത്ത് സംരക്ഷനും ആദിവാസി വിഭാഗത്തില്‍നിന്നുള്ള കര്‍ഷകനുമായ മാനന്തവാടി സ്വദേശി ചെറുവയല്‍ രാമന്. ബ്രസീലില്‍ നടന്ന ലോക കാര്‍ഷിക സെമിനാറുള്‍പ്പെടെ 11 രാജ്യങ്ങളില്‍ നടന്ന സെമിനാറുകളില്‍ നെല്‍വിത്ത് സംരക്ഷണവുമായി ബന്ധപ്പെട്ട് സംസാരിച്ചിട്ടുണ്ട്. കേന്ദ്ര കൃഷിമന്ത്രാലയത്തിന്റെ ജിനോം സേവിയര്‍ അവാര്‍ഡിനും അര്‍ഹനായിട്ടുണ്ട്. ദീപാവലി ദിനമായ 2022 ഒക്ടോബര്‍ 24ന് വൈകീട്ട് 3ന് ഹോട്ടല്‍ അളകാപുരിയില്‍ നടക്കുന്ന ചടങ്ങില്‍ ശ്രീപുരം താന്ത്രിക ഗവേഷണ കേന്ദ്രം ചെയര്‍മാന്‍ എല്‍.ഗിരീഷ് കുമാര്‍ പുരസ്‌കാരം സമ്മാനിക്കും. ആര്‍ട്ടിസ്റ്റ് മദനന്‍ രൂപകല്പ്പന ചെയ്ത ഫലകവും പ്രശസ്തി പത്രവും പൊന്നാടയും ഉള്‍പ്പെട്ടതാണ് പുരസ്‌കാരം.

ഇന്ത്യന്‍ റെയ്കി അസോസിയേഷന്റെ സ്ഥാപകനും കേരളത്തിലെ രാഷ്ട്രീയസാംസ്‌കാരിക നഭോമണ്ഡലങ്ങളില്‍ തന്റെതായ വ്യക്തിമുദ്രപതിപ്പിച്ച സി.എം.കൃഷ്ണനുണ്ണിയുടെ എട്ടാം അനുസ്മരണ പ്രഭാഷണം ജന്മഭൂമി ന്യൂസ് എഡിറ്റര്‍ എം. ബാലകൃഷ്ണന്‍ നടത്തും. ചടങ്ങില്‍ ഗവേഷകനും വണ്ടൂര്‍ ഗവ. വി.എം.സി. സ്‌കൂളിലെ സംസ്‌കൃതാദ്ധ്യാപകനുമായ ഡോ. ജി. സുദേവ് കൃഷ്ണ ശര്‍മ്മനെ ആദരിക്കും. ഭക്തകവി പൂന്താനം രചിച്ച അപൂര്‍വമായ തമിഴ് മണിപ്രവാളകൃതി കണ്ടെത്തിയതാണ് ഇദ്ദേഹത്തെ ആദരിക്കുന്നതിന് ഇടനല്‍കിയത്. ഛാന്ദോഗ്യോപനിഷത്തില്‍ പരാമര്‍ശിക്കുന്ന കാളവണ്ടിക്കാരനായ രൈക്വ മഹര്‍ഷിയുടെ സ്മരണാര്‍ത്ഥം ഏര്‍പ്പെടുത്തിയ രൈക്വഋഷി പുരസ്‌കാരത്തിന് നിഷ്‌കാമ കര്‍മ്മയോഗികളെയും ഭാരതീയ സംസ്‌കാരത്തിന്റെ ഉന്നമനം ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്നവരെയുമാണ് യോഗ്യരായി കാണുന്നത്. ഡോ.എം.ലക്ഷ്മീകുമാരി (2007), മഹാകവി അക്കിത്തം (2008), പ്രൊഫ. വാസുദേവന്‍ പോറ്റി (2009), ചേമഞ്ചേരി കുഞ്ഞിരാമന്‍ നായര്‍ (2010), വി. എം.സി.ശങ്കരന്‍ നമ്പൂതിരി (2011), സായിറാം ഭട്ട് (2012), സുമംഗലാ ദേവി (2013), കെ.ബി.ശ്രീദേവി (2014), ഡോ.ധനഞ്ജയ് സഗ്ദേവ് (2015), ഡോ.കെ.കെ.മുഹമ്മദ് (2017), നാട്യാചാര്യന്‍ മനു മാസ്റ്റര്‍ (2019) എന്നിവരാണ് മുന്‍ വര്‍ഷങ്ങളിലെ അവാര്‍ഡ് ജേതാക്കള്‍. കോവിഡ് വ്യാപനം മൂലം 2020, 2021 വര്‍ഷങ്ങളില്‍ അവാര്‍ഡ് ദാനം നടന്നിരുന്നില്ല.Content Highlights: Award Cheruvayal Raman Kozhikode


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


Vizhinjam

7 min

വിഴിഞ്ഞത്തിന്റെ നിലവിളി | വഴിപോക്കൻ

Dec 2, 2022


photo: Getty Images

2 min

കൊറിയന്‍ കാര്‍ണിവല്‍ ! പോര്‍ച്ചുഗലിനെ കീഴടക്കി പ്രീ ക്വാര്‍ട്ടറിലേക്ക്‌

Dec 2, 2022

Most Commented