.
കോഴിക്കോട്: ഡോക്ടര്‍മാരുടെ നേരെയുണ്ടാവുന്ന അതിക്രമങ്ങളും ആശുപത്രികളിലെ സംഘര്‍ഷങ്ങളും കേവല ക്രമസമാധാന വിഷയമായി കാണാതെ ആരോഗ്യ രംഗത്തെ സമ്മര്‍ദങ്ങള്‍ പരിഹരിക്കാന്‍ നടപടിയുണ്ടാവണമെന്ന് ആര്‍.എം.പി.ഐ. സംസ്ഥാന കമ്മിറ്റി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
പ്രാഥമികാരോഗ്യ - സാമൂഹ്യാരോഗ്യ കേന്ദ്രങ്ങളും സര്‍ക്കാര്‍ ആശുപത്രികളും കുടുംബാരോഗ്യ കേന്ദങ്ങളായി പേരുമാറ്റിയെന്നല്ലാതെ സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിച്ചില്ല. കിടത്തി ചികിത്സ താലൂക്ക്, ജില്ല , ജനറല്‍ ആശുപത്രികളിലേക്കു പരിമിതപ്പെടുത്തുന്നത് തിരക്കു താങ്ങാനാവാത്ത സ്ഥിതിയാണുണ്ടാക്കുന്നത്. രോഗികള്‍ കൂടുതലായി സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ടി വരുന്നു. സ്വകാര്യ ആശുപത്രികളിലെ ചെലവ് സാധാരണക്കാര്‍ക്ക് താങ്ങാനാവുന്നില്ല. ആതുരശുശ്രൂഷാ കേന്ദ്രങ്ങളില്‍ രോഗികള്‍ക്ക് ഒരു അവകാശങ്ങളുമില്ലാത്ത സ്ഥിതിയാണ്. രോഗവിവരങ്ങള്‍ തന്നെ യഥാവിധി അറിയാതെ ചെലവുകള്‍ക്കു നെട്ടോട്ടമോടി ഹതാശരാവുന്ന ബന്ധുക്കളുടെ നിരാശ പലപ്പോഴും പൊട്ടിത്തെറിയിലെത്തുന്നത് കാണാതെ പോവരുത്. ആശുപത്രിയിലെ സംഘര്‍ഷങ്ങളുടെ അടിസ്ഥാന കാരണം ചികിത്സാ സൗകര്യങ്ങളുടെ കുറവും സുതാര്യതയില്ലാത്തതുമാണെന്നും ആര്‍.എം.പി.ഐ സംസ്ഥാന പ്രസിഡന്റ് ടി.എല്‍. സന്തോഷ്, സെക്രട്ടറി എന്‍.വേണു എന്നിവര്‍ പ്രസ്താവനയില്‍ ചൂണ്ടിക്കാണിച്ചു.
രോഗവിവരങ്ങള്‍ യഥാസമയം ബന്ധുക്കളെ അറിയിക്കണം, ചികിത്സാ ചെലവുകള്‍ക്കും ആശുപത്രി ചെലവുകള്‍ക്കും നിയന്ത്രണം വേണം, ഗ്രാമതല ആശുപതികളില്‍ കിടത്തി ചികിത്സക്കും പ്രസവചികിത്സക്കും ശിശുപരിചരണത്തിനും സൗകര്യമൊരുക്കണം തുടങ്ങിയ ആവശ്യങ്ങളടങ്ങിയ നിവേദനം ആരോഗ്യ മന്ത്രിക്കു നല്‍കിയതായും ആര്‍.എം.പി.ഐ. അറിയിച്ചു. ഡോക്ടര്‍മാര്‍ ആക്രമിക്കപ്പെടുന്ന സംഭവങ്ങളില്‍ കര്‍ശന നടപടിയെടുക്കണമെന്നും അത്തരം സാഹചര്യങ്ങള്‍ ഇല്ലാതാക്കുന്നതിന് കാര്യക്ഷമമായ ഇടപെടല്‍ അനിവാര്യമാണെന്നും ആര്‍.എം.പി.ഐ. അഭിപ്രായപ്പെട്ടു.
Content Highlights: attack against doctors and hospitals rmpi state committee statement
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..