ബേപ്പൂർ : ഇന്ധനവില വർധനയ്ക്കെതിരേ മണ്ഡലം യൂത്ത്‌ കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ വാഹനങ്ങളെ റോഡിൽ നിർത്തിയിട്ട്‌ പ്രതിഷേധിച്ചു.

യൂത്ത്‌ കോൺഗ്രസ്‌ ബേപ്പൂർ നിയോജകമണ്ഡലം പ്രസിഡന്റ്‌ ഷാഹിദ്‌ കടലുണ്ടി ഉദ്‌ഘാടനം ചെയ്തു. ബേപ്പൂർ മണ്ഡലം പ്രസിഡന്റ്‌ മനാഫ്‌ മൂപ്പൻ അധ്യക്ഷനായി. സൽമാൻ അരക്കിണർ, ഹസീബ്‌ അറക്കൽ, സിനാൻ മാത്തോട്ടം, അനീസ്‌ റഹ്‌മാൻ, ടി.കെ. അരുൺ, റംഷീദ്‌, അസ്‌ലാം, സനാഫ്‌ തുടങ്ങിയവർ നേതൃത്വം നൽകി.

ഫറോക്ക് : ഇന്ധന വിലവർധനയിൽ ചെറുവണ്ണൂർ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധം കോൺഗ്രസ് ജില്ലാ മുൻ ഉപാധ്യക്ഷൻ ടി. ഷഫ്നാസ് അലി ഉദ്ഘാടനം ചെയ്തു. ബിജോയ് അധ്യക്ഷനായി എം.പി. മുജീബ്റഹ്മാൻ, ഷഹബാസ്, കെ. സിഡാനിയൽ, അസീം മാളിയേക്കൽ, സലു പാലകകുളം, ഷാനവാസ്‌ നല്ലളം എന്നിവർ സംസാരിച്ചു.

കടലുണ്ടി : കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഹെബീഷ്‌ മാമ്പയിൽ ഉദ്ഘാടനംചെയ്തു. അഖിൽ അമ്പാളി പറമ്പിൽ അധ്യക്ഷനായി. സൗബിൻ ശിവൻ, ജിത്തു ചാലിയം, ഷൈജു സി.പി., അർപിത്ത്, സുധീഷ് പിലാക്കാട്ട് തുടങ്ങിയവർ സംസാരിച്ചു.

ഫറോക്ക് : കോൺഗ്രസ് മണ്ഡലം കമ്മിറ്റി പ്രതികാത്മക ബന്ദ് നടത്തി. പ്രസിഡന്റ് പി.കെ. ഷബീർ അലി, ജിത്തു ചുങ്കം, അൻഫാസ് ഫറോക്ക്, സജ്ജാദ് കള്ളിത്തൊടി, ജിതേഷ് ചെമ്മനാട്ടിൽ, നൗഫിർ ടി. ഫർഹാൻ ചുങ്കം എന്നിവർ പങ്കെടുത്തു.