ചെന്നൈയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എപ്പിഡമോളജി (എൻ.ഐ.ഇ.) നടത്തുന്ന മാസ്റ്റർ ഓഫ് പബ്ലിക് ഹെൽത്ത് (എപ്പിഡമോളജി ആൻഡ് ഹെൽത്ത് സിസ്റ്റംസ്) പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് സ്കൂൾ ഓഫ് പബ്ലിക് ഹെൽത്തിന്റെ കീഴിലുള്ള സ്ഥാപനം നടത്തുന്ന ഈ പ്രോഗ്രാം തിരുവനന്തപുരം ശ്രീ ചിത്രതിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജിയുടേതാണ്.
രണ്ടുവർഷ പ്രോഗ്രാമിലേക്ക് സർക്കാർ/സ്വകാര്യ മേഖലകളിലുള്ള മെഡിക്കൽ ബിരുദധാരികൾക്ക് അപേക്ഷിക്കാം. അംഗീകൃത എം.ബി.ബി.എസ്.ബിരുദമാണ് അടിസ്ഥാന യോഗ്യത. പൊതുജനാരോഗ്യമേഖലയിൽ മുന്നുവർഷമായി പ്രവർത്തിക്കുന്നവരാവണം.
ഉയർന്ന പ്രായം 1.7.2020-ന് 45. അപേക്ഷാ ഫോറം www.nie.gov.in ൽ നിന്നും (ഐ.സി.എം.ആർ. സ്കൂൾ ഓഫ് പബ്ലിക് ഹെൽത്ത് ലിങ്ക് വഴി) ഡൗൺലോഡ് ചെയ്യാം. അപേക്ഷ സ്വീകരിക്കുന്ന അവസാനതിയതി ഡിസംബർ 31. വിലാസം: എം.പി.എച്ച്. പ്രോഗ്രാം കോ-ഓർഡിനേറ്റർ, ഐ.സി.എം.ആർ. സ്കൂൾ ഓഫ് പബ്ലിക് ഹെൽത്ത്, ഐ.സി.എം.ആർ. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എപ്പിഡമോളജി, തമിഴ്നാട് ഹൗസിങ് ബോർഡ്, അയ്യാപക്കം, ചെന്നൈ, തമിഴ്നാട്-600077.