തിരുവള്ളൂർ: അഭിനയത്തിലൂടെ ഭാഷാപഠനം ലളിതമായി വിദ്യാർഥികളിലേക്കെത്തിക്കാൻ തോടന്നൂർ ബി.ആർ.സി.യുടെ നേതൃത്വത്തിൽ അധ്യാപക ശില്പശാല നടന്നു.
തിയേറ്റർ സങ്കേതത്തിലൂടെ പാഠഭാഗങ്ങളിലെ കവിതകൾ നാടകരൂപത്തിൽ അവതരിപ്പിക്കാൻ പരിശീലനം നൽകി. ബി.പി.ഒ. ഗോപീനാരായണൻ, വി. ലനീഷ്, ഹബീബ, കൃഷ്ണകുമാർ, ടി.സബിൻ എന്നിവർ നേതൃത്വം നൽകി.